Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ സിനിമ ബഹിഷ്കരിക്കുന്നവരോട് ഈ തിരക്കഥാകൃത്തിന് പറയാനുള്ളത്

parvathy-arunlal

കസബ വിവാദവുമായി ബന്ധപ്പെട്ട് നടി പാർവതിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴത് പാർവതി നായികയായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയ്ക്ക് നേരെയും തിരിഞ്ഞു. ചിത്രത്തിലെ ഒരു ഗാനത്തിന് ഒരുലക്ഷം ഡിസ്‌ലൈക്സ് ആണ് ലഭിച്ചത്. ചിത്രം ബഹിഷ്കരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയവരും ഉണ്ട്. 

ഈ വിഷയത്തിൽ പ്രതികരണവുമായി വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ അരുൺലാൽ രാമചന്ദ്രൻ. അരുൺലാലിന്റെ കുറിപ്പ് വായിക്കാം–

‘ദിലീപിന്റെ സിനിമ കാണരുത് ...അതെന്ത് പരിപാടി ? സിനിമ ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലം അല്ലേടോ. അപ്പോ ഇതോ ? ഇതങ്ങനെ അല്ലല്ലോ പാർവതിയുടെ പടമല്ലേ ...അത് നമ്മൾ എതിർക്കും..

അല്ല ഇതിലൊരു പുതുമുഖ സംവിധായിക, എന്ത് പുതുമുഖ സംവിധായിക എന്ത് തേങ്ങയായാലും നമ്മൾ എതിർക്കും....ഈ നമ്മൾ എന്ന് പറയുന്നത് ...

മനസിലായില്ലേ ഇക്കാ ഫാൻസ്‌ ...

അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും ....ആ മനുഷ്യന്റെ യഥാർത്ഥ ഫാൻസ്‌ ചെയ്ത നല്ല പ്രവർത്തികൾ ഒരുപാടുണ്ട് ..ഇടതു കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന പോലെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ട് ....അദ്ദേഹവും അത് ചെയ്യുന്നുണ്ട്

പണി പാളി...അപ്പൊ ...ഈ നമ്മൾ ....ജീവിച്ചു പോട്ടണ്ണ ...ഈ ഫെയ്സ്ബുക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ് ...

NB -ഒരുപാട് പ്രശ്നങ്ങൾക്കും പിരിമുറുക്കത്തിനും ഇടയിൽ ജീവിക്കുന്നവരാണ് ഓരോ മലയാളിയും ...കൊച്ചിന്റെ സ്ക്കൂൾ ഫീസ് മുതൽ വീടിന്റെ വാടക വരെ ഓർത്തു ആധി പിടിക്കുമ്പോൾ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ് ...

രണ്ടു മണിക്കൂർ എല്ലാ പ്രശ്നങ്ങളും മറക്കാനുള്ള ഒരു ഉപാധി ...അത് കാണാൻ നേരം ...ഇതിലെ നായകൻ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല ....അത് ഇനിയെങ്കിലും ഓർക്കണം ...പാർവതിയെ അനുകൂലിച്ചും എതിർത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവർ ഓർക്കുക .....സിനിമ വേറെ വ്യക്തി ജീവിതം വേറെ .....പ്രേക്ഷകർക്ക് ഇതെല്ലം അവിലോസ്‌ ഉണ്ടയാ, എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും കൊള്ളാമെങ്കിൽ ആളുകൾ കയറി കാണുകയും ചെയ്യും.’

related stories