Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിറുക്കൽ കോപ്പിയടിച്ചിട്ടില്ല, പരാതിയുമില്ല; കിടു സിനിമാ ടീം

kidu

കൊച്ചി∙അഡാ‌റ് ലവ് എന്ന ചിത്രത്തിലെ രംഗങ്ങൾ തങ്ങൾ പകർത്തിയെന്ന ആരോപണം നിഷേധിച്ചു കിടു എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നിർമാതാവ് ഷിഹാബുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ എന്നിവരാണു വാർത്താസമ്മേളനം നടത്തിയത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിന്റെയും കിടു എന്ന ചിത്രത്തിന്റെയും എഡിറ്റർ ഒരാളാണ്. തങ്ങളുടെ ചിത്രത്തിന്റെ എഡിറ്റിങ് നവംബർ 25ന് പൂർത്തിയായതാണ്.

ഒമർ ലുലു തങ്ങളുടെ ചിത്രത്തിലെ രംഗങ്ങൾ പകർത്തിയെന്ന പരാതി തങ്ങൾക്കില്ല. എന്നാൽ തങ്ങളുടെ ചിത്രത്തിലെ പാട്ടു കാണുന്നവർക്കു സത്യാവസ്ഥ ബോധ്യപ്പെടും. സമാനമായ രംഗങ്ങൾ ഞങ്ങളുടെ ചിത്രത്തിലുമുണ്ട്. പാട്ടു മാത്രം ഷൂട്ട് ചെയ്ത സിനിമയാണു ഒരു അഡാറ് ലവ്. അഡാറ് ലവ് തുടങ്ങുന്നതിനു മുൻപു പൂർത്തിയാക്കിയ ചിത്രമായതിനാൽ തങ്ങൾ കോപ്പിയടിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല.  

kidu song

പുരികമുയർത്തുന്ന രംഗങ്ങൾ തങ്ങളുടെ ചിത്രത്തിലെ പാട്ടിലുണ്ട്. എന്നാൽ വിഡിയോ അവകാശം മറ്റൊരു കമ്പനിക്കു നൽകിയതിനാൽ ഇപ്പോൾ പുറത്തുവിടാൻ കഴിയുന്നില്ലെന്നും ചോദ്യങ്ങൾക്കു മറുപടിയായി അണിയറ പ്രവർത്തകർ പറഞ്ഞു. റംസാൻ, മിനോൺ, അൽത്താഫ്,വിഷ്ണു, അനഘ, ലിയോണ ലിഷോയ്, അഞ്ജലി ഉപാസന എന്നിവരാണു കിടുവിൽ അഭിനയിച്ചിരിക്കുന്നത്.