Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി എന്നെ മറന്നെന്നാണ് കരുതിയത്, പക്ഷേ; പൗളി വൽസൻ

pauly-mammootty

‘മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ...വയസ്സായി രൂപം മാറിയ എന്നെ ഓർക്കുമെന്നൊന്നും ഞാൻ കരുതിയില്ല...!’ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ട പൗളി വൽസൺ അഞ്ച് വർഷങ്ങൾക്കിപ്പുറം തന്റെ ആദ്യ സിനിമയിലേക്കുള്ള എൻട്രി ഓർക്കുകയാണ്.

‘‘അണ്ണൻ തമ്പിയിൽ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാൻ പോകുന്നത്. നാടകങ്ങളിലഭിനയിച്ചു തുടങ്ങിയിട്ട് 37 കൊല്ലമായെങ്കിലും ആദ്യ സിനിമയാണ്. സീൻ കഴിഞ്ഞപ്പോൾ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി..വളരെ ജെനുവിൻ ആയി അഭിനയിക്കുന്നുണ്ടല്ലോ...’ അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോൾ ഉടൻ മമ്മൂട്ടി, ‘ഏത് പൗളിയോ...ഞങ്ങൾ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..’ എന്ന്. 1975 ൽ സബർമതി എന്ന നാടകത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ഇപ്പോളും പഴയ പോലെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാൻ കരുതിയത്’ അവാർഡിന്റെ തിളക്കത്തിൽ പുഞ്ചിരിയോടെപറയുന്നു.

സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടി അഭിനന്ദിക്കാൻ വിളിച്ചിരുന്നുവെന്നും ഇനി അൽപ്പം കൂടി സ്റ്റൈലിലൊക്കെ നടക്കണം കേട്ടോ...എന്നുപദേശിച്ചെന്നും പൗളി പറയുന്നു.

ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലും പോളി വൽസൺ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പൗളി അഞ്ചുവർഷത്തിനിടെ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിലെ സഹനടികളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പൗളി വൽസണെ തേടി എത്തിയിരിക്കുന്നു.

ആദ്യ ചിത്രത്തിലേതുപോല മരണവീടുകളിലൊക്കെ മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഈ..മ..യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലും പൗളി വൽസൺ അവതരിപ്പിച്ചത്. 18 ദിവസം കൊണ്ട് ചിത്രീകരിച്ച ഈ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

related stories