Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ അനുവാദം പ്രിയയ്ക്ക് നൽകിയിട്ടില്ല’

priya-1-1

അഡാര്‍ ലൗവിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി പ്രിയ വാരിയർ മാറിക്കഴിഞ്ഞു. മാത്രമല്ല ഇൻസ്റ്റാഗ്രാമിൽ ഏറ്റവുധികം ആളുകൾ പിന്തുടരുന്ന മലയാളിതാരവും പ്രിയ തന്നെ. 

എന്നാല്‍ വീട്ടുകാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്‌പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.

‘പ്രിയയുടെ വീഡിയോ വൈറലായ സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആ വീഡിയോ എനിക്കയച്ചു തന്നു. ആ പെണ്‍കുട്ടി ആരാണെന്നറിയുമോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അറിയില്ലെന്ന് അയാള്‍ പറഞ്ഞു. അതെന്റെ മകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ രണ്ട്  മിനിറ്റ് നേരത്തേക്ക് അയാളുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമുണ്ടായില്ല. അയാള്‍ ഞെട്ടിപ്പോയെന്ന് പറയാം.’ പ്രകാശ് പറയുന്നു.

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ് പ്രിയയുടെ അച്ഛന്‍ പ്രകാശ് വാരിയർ....