Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി എത്തും കോട്ടയം കുഞ്ഞച്ചനായി

kottayam-kunjachan-2

‘കുഞ്ഞച്ചൻ വരുമോ ഇല്ലയോ എന്ന ആശങ്കയ്ക്ക് വിരാമം. ഉറപ്പിച്ചോ കോട്ടയം കുഞ്ഞച്ചൻ വരും..’ ആദ്യ ഭാഗത്തിന്റെ അണിയറക്കാരുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും മുൻപ് പ്രഖ്യാപിച്ചത് പോലെ തന്നെ കോട്ടയം കുഞ്ഞച്ചൻ2 എന്ന പേരിൽ തന്നെ ചിത്രം പുറത്തിറങ്ങുമെന്നും നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇൗ വിവരം വിജയ് ബാബു പങ്കുവച്ചത്. 

‘നമസ്കാരം .... 'കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...

മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും.

കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ്.’–വിജയ് ബാബു പറഞ്ഞു.

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് ശേഷം സിനിമ സംബന്ധിച്ച് വിവാദങ്ങളുയർന്നിരുന്നു. ആദ്യ ഭാഗത്തിന്റെ സംവിധായകനും നിർമാതാവുമാണ് രണ്ടാം ഭാഗത്തിനെതിരെ രംഗത്തുവന്നത്. ഇൗ പ്രശ്നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് നിർമാതാവ് വിജയ് ബാബു ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ആട് 2 വിന് ശേഷം ഫ്രെഡേ ഫിലിം ഹൗസിന് വേണ്ടി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും കോട്ടയം കുഞ്ഞച്ചൻ 2.

related stories