Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കിളിനെ പ്രശംസിച്ച് മധുപാൽ‌

madhupal-mammootty

മമ്മൂട്ടി നായകനായി എത്തിയ അങ്കിൾ സിനിമയെ പ്രശംസിച്ച് സംവിധായകൻ മധുപാൽ. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കാര്‍ത്തികയാണ് നായിക. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ത്രില്ലറാണ്. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്.

മധുപാലിന്റെ വാക്കുകളിലേയ്ക്ക്–

‘അങ്കിൾ കണ്ടു. മലയാളി സ്വഭാവത്തെ മനസ്സിലാക്കിയ ചിത്രം ജോയ് മാത്യുവിന് അഭിനന്ദനം. ഈ ചലച്ചിത്രത്തെ ജനം എതിർത്താൽ സിനിമയിൽ നിന്നും പിൻ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു വാർത്ത കേട്ടിരുന്നു. മനുഷ്യനെ മനസ്സിലാക്കുന്ന ഒരെഴുത്തുകാരനെ എന്നും ആവശ്യമുണ്ട് സിനിമയ്ക്ക്. 

ആ എഴുത്തുകാരനോടൊപ്പമുണ്ടാകും മുത്തുമണി എന്ന അഭിനേത്രിയെ മലയാള സിനിമ പ്രേക്ഷകർ കയ്യടിച്ച് വരവേൽക്കുന്നു. മമ്മുക്ക എന്ന സ്നേഹസമ്പന്നനെ കൂടെ കൂട്ടുവാൻ എന്നും മലയാളിയുണ്ട്. ഈ ചലച്ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും നിറഞ്ഞു നിന്നവർക്ക് അഭിനന്ദനം. അളഗു .... കാഴ്ചകൾക്ക് നന്ദി. ബിഗ് സ്ക്രീനിൽ വിസ്മയമാകുന്നു...’–മധുപാൽ പറഞ്ഞു.

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അളഗപ്പന്‍. ബിജിബാല്‍ സംഗീതം.

related stories