Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണോ ജാഡ; കുട്ടികളെയും അധ്യാപകരെയും അമ്പരപ്പിച്ച് മമ്മൂട്ടി

mammootty-with-kids

മമ്മൂട്ടിയ്ക്ക് അൽപം മുന്‍കോപവും ജാഡയും ഉണ്ടെന്ന് പൊതുവെ ആളുകൾക്കൊരു ധാരണയുണ്ട്. എന്നാൽ പ്രേക്ഷകരോടും ആരാധകരോടുമുള്ള സമീപനം കൊണ്ട് അതൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ആ സ്നേഹം വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

മമ്മൂക്കയ്ക് ജാഡയാണെന്നു പറയുന്നവർ ഇത് കാണണം.! Mammootty at Abrahaminte Santhathikal Location

അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. അൻപതിലേറെ വരുന്ന കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് സ്നേഹം പങ്കിടുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.

പ്രിയതാരത്തെ നേരിട്ട് കണ്ട സന്തോഷത്തിലും അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭയത്തിലും മാറി നിന്ന അധ്യാപകരുടെ അരികിലെത്തി മമ്മൂട്ടി കുശലം ചോദിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

മെഗാസ്റ്റാറിന്റെ ആരാധകർ വിഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. മമ്മൂക്കയ്ക്ക് ജാഡയെന്ന് പറയുന്നവർ ഈ  വിഡിയോ കാണണമെന്നും ഇത്രയും വലിയ മനുഷ്യനെ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു.

related stories