Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മമ്മൂക്കയുടെ പ്രൊഫഷനലിസം കണ്ട് നമിച്ചുപോയി’

syam-babu-mammootty (ക്യാമറ: കാനൻ ഇഒഎസ് വൺഡിഎക്സ് , ലെൻസ് 35 എംഎം)

മമ്മൂക്കയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട്, ഏതൊരു ഫോട്ടോഗ്രാഫറുടെയും ഏറ്റവും വലിയ സ്വപ്നമാണത്. അത്തരമൊരു സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങളാണ് ’വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു ക്യാമറയിൽ പകർത്തിയത്. ഒപ്പം ഫോട്ടോഗ്രാഫർക്ക് മറക്കാനാകാത്ത ഓർമ്മകളും അപൂർവ നിമിഷങ്ങളും സമ്മാനിച്ചുകൊണ്ടാണ് മമ്മൂക്ക സ്റ്റുഡിയോ വിട്ടത്. 

ഫോണെന്തിന്, രണ്ടു കിലോയോളം ഭാരമുള്ള ക്യാമറ കൊണ്ട് മമ്മൂക്കയുടെ തകർപ്പൻ ഇടംകയ്യൻ സെൽഫി

നാലു സുന്ദരികളും മമ്മൂക്കയും... "ജൂൺ രണ്ടാം ലക്കം വനിതയ്‌ക്ക് വേണ്ടിയായിരുന്നു സ്‌പെഷ്യൽ കവർഷൂട്ട്. മമ്മൂക്കയ്‌ക്കൊപ്പം സുന്ദരികളായ നാലു യുവതാരങ്ങൾ. നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക. 

രണ്ടുകിലോ ഭാരമുള്ള ക്യാമറ ഒറ്റകൈയിൽ! "കവർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെൽഫി. മൊബൈൽ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയിൽ തന്നെ സെൽഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകൾ. എന്നെ ചേർത്തുനിർത്തിയെടുത്ത ചിത്രങ്ങൾ. സന്തോഷത്താൽ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങൾക്ക് ശേഷം ക്യാമറയിൽ മമ്മൂക്കയെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്‌ക്ക് പെർഫെക്ട് ഫോട്ടോകൾ. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ..." - ശ്യാം ബാബു കൂട്ടിച്ചേർത്തു.

related stories