Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമുയർത്തി മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ ടീസർ

kuttandan-blog-teaser

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ ടീസർ പുറത്തിറങ്ങി. ആരാധകരെ ആവേശകൊള്ളിക്കുന്ന ടീസറിൽ മമ്മൂട്ടി തന്നെയാണ് തിളങ്ങുന്നത്.

Oru Kuttanadan Blog Official Teaser | Mammootty | Sethu | Anantha Visions

തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹസംവിധായകനായി യുവനടൻ ഉണ്ണി മുകുന്ദൻ പ്രവർത്തിക്കാൻ ഒരുങ്ങുന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ. ഷംന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായി ആണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രദീപാണ് ഛായാഗ്രഹണം. ശ്രീനാഥ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നു. ബിജിപാൽ പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നു.

related stories