Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം

dulquer-mammootty

താരപുത്രന്റെ ആനുകൂല്യങ്ങളിൽ നിന്ന് വഴി മാറി നടന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ മമ്മൂട്ടിയുടെ ശൈലി പിന്തുടരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഗൗരവമായി എടുക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് ദുൽഖർ.

Karwaan in the studios of City 1016 - Part 2

ഒരു സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി നൽകിയ ഉപദേശം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്. അഭിനയജീവിതത്തിൽ ലഭിച്ച മികച്ച ഉപദേശം ഏതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ദുൽഖർ മറുപടി പറയുന്നതിനു മുൻപേ അവതാരകയുടെ ഉപചോദ്യമെത്തി. 

'ആക്​ഷനും കട്ടിനും ഇടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം, ഇത് ആര് ആരോട് പറഞ്ഞു? കുസൃതി നിറഞ്ഞ ചിരിയോടെ ദുൽഖർ അക്കാര്യം വെളിപ്പെടുത്തി. ഈ ഉപദേശം അച്ഛനാണ് തനിക്ക് നൽകിയത്. 

ദുൽഖറിന്റെ മറുപടി കയ്യടികളോടെയാണ് സ്റ്റുഡിയോയിലുള്ളവർ സ്വീകരിച്ചത്. അഭിമുഖത്തിനായി മികച്ച തയാറെടുപ്പ് നടത്തിയ റേഡിയോ ടീമിനെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്തു. കർവാൻ സംവിധായകൻ ആകർഷ് ഖുറാന, സഹതാരം മിഥില പാർക്കർ എന്നിവർക്കൊപ്പമാണ് അഭിമുഖത്തിനായി ദുൽഖർ എത്തിയത്. 

കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം നേടുകയും ചെയ്തു. സോയ ഫാക്ടറാണ് ഇനി ദുൽഖർ അഭിനയിക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം.

related stories