Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിരാത്രി പിറന്നാള്‍ ആശംസകളുമായി ആരാധകർ വീട്ടിൽ; കേക്ക് വേണോയെന്ന് മമ്മൂട്ടി

mammooty-anto

മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകൾ നേരുകയാണ് സൈബർ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോയാണ് വൈറലാകുന്നത്.

കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെർത്ത്ഡേ മമ്മൂക്ക എന്ന് അവർ വിളിച്ചുപറഞ്ഞപ്പോൾ.  വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകർ  കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഇൗ സ്നേഹ വിഡിയോ ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തിൽ മറ്റുള്ളവരും  പങ്കുവയ്ക്കുകയാണ്. 

related stories