Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൾമുനയിൽ നിർത്തി ലില്ലി; ട്രെയിലർ

lilly-trailer

പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലേത്. തീവണ്ടി നായിക സംയുക്ത മേനോൻ ടൈറ്റിൽ വേഷത്തിലെത്തുന്നു.

Lilly Trailer

സംവിധായകൻ തന്നെയാണ് തിരക്കഥ. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാനകഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക്. ചിത്രത്തിലെ വയലൻസ് രംഗങ്ങൾകൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. 

സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമാണം.