Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പള്ളിയില്‍ വന്നാല്‍ സെല്‍ഫിയെടുക്കരുത്; പ്രാര്‍ത്ഥിക്കണം’; മമ്മൂട്ടിയുടെ സ്നേഹോപദേശം

mammootty-selfie

വെള്ളിയാഴ്ചകളില്‍ എവിടെയായാലും പ്രാര്‍ഥന മുടക്കാത്ത പതിവാണ് മമ്മൂട്ടിയുടേത്. ഇന്നത്തെ പകലില്‍ കാസര്‍ക്കോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. സ്ഥലവും സന്ദർഭവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാൻ എത്തുന്നവരുടെ നടുവില്‍പ്പെടുന്ന താരങ്ങളിലൊരാളായി ഇന്ന് മമ്മൂട്ടിയും. ഇഷ്ടം കൂടുമ്പോൾ ആരാധകർ പരിസരം മറന്ന് പെരുമാറാറുണ്ട്. സോഷ്യൽ ലോകത്ത് വൈറലാവുകയാണ് മമ്മൂട്ടിയുടെ ഇൗ സ്നേഹോപദേശം. 

മമ്മൂട്ടി പള്ളിയിലേക്ക് എത്തിയപ്പോഴാണ് ആരാധകർ മൊബൈൽ ഫോണുമായി ചുറ്റും കൂടിയത്. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ആരാധകർ ചുറ്റും കൂടി. പള്ളിയിേലക്ക് നിസ്കരിക്കാൻ ഇറങ്ങിയപ്പോഴാണ് ആരാധകരുടെ ഇൗ ഇഷ്ടം. അപ്പോൾ തന്നെ മമ്മൂട്ടിയുടെ മറുപടി എത്തി.

‘പള്ളിയിലെത്തുമ്പോൾ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോൾ പള്ളിയിൽ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം’ താരത്തിന്റെ ഇൗ ഉപദേശം മനസിലാക്കി ആവണം ആരാധകർ പതിയെ ഫോട്ടോ എടുക്കുന്നത് നിർത്തി. താരത്തിനൊപ്പം പള്ളിയിേലക്ക് നടന്നു. ഇൗ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. 

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിൽ അഭിനയിക്കാനാണ് മമ്മൂട്ടി കഴിഞ്ഞാഴ്ച കാസര്‍ക്കോട്ടെത്തിയത്. പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്‍.

related stories