Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂപ്പാകാൻ ആദ്യം വിളിച്ചത് മമ്മൂക്ക: ടിനി ടോം പറയുന്നു

mammootty-tini-tom

മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് ടിനി ടോം സിനിമയിലേക്കെത്തുന്നത്. സിനിമകളിൽ ഡ്യൂപ്പായെത്തി ഒടുവിൽ താരമായ നടൻ. ആദ്യം ഡ്യൂപ്പാകാൻ മമ്മൂട്ടി തന്നെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം. മലയാള മനോരമയുടെ മെട്രോ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടിനിയുടെ തുറന്നുപറച്ചിൽ. 

''മിമിക്രിയിൽ മമ്മൂട്ടിയെ സ്ഥിരം അനുകരിച്ചതുകൊണ്ട് അദ്ദേഹം തന്നെയാണ് ഡ്യൂപ്പാകാൻ എന്നെ വിളിക്കുന്നത്. അണ്ണൻ‌ തമ്പി, പാലേരി മാണിക്യം, പട്ടണത്തിൽ ഭൂതം എന്നീ സിനിമകളിലൊക്കെ അദ്ദേഹത്തിന്റെ ഡ്യൂപ്പായി. ഒടുവിൽ മുഖം കാണിച്ച് അഭിനയിക്കണം എന്ന് സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടുന്നത്. അത് വഴിത്തിരിവായി.

''ചില കാര്യങ്ങൾ നമ്മൾ ചോദിച്ച് വാങ്ങുക തന്നെ വേണം. മമ്മൂട്ടിയും മോഹൻലാലും രണ്ട് പുസ്തകങ്ങളാണ്. എന്റെ പ്രിയപ്പെട്ട നടൻ മോഹന്‍ലാൽ ആണെങ്കിലും സിനിമ കഴിഞ്ഞാൽ തിക​ഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാൻ പഠിച്ചത്. 

ഇഷ്ട സിനിമയായി ഒരെണ്ണം തിര​ഞ്ഞെടുക്കാൻ പാടാണ്. അമരം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പ്രാഞ്ചിയേട്ടൻ ഇവയൊക്കെ വീണ്ടും കാണാനിഷ്ടമുള്ള ചിത്രങ്ങളാണ്. ഗൾഫിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകയ്യെടുക്കുന്ന ഒരു മലയാളിയെക്കുറിച്ചുള്ള സിനിമയുടെ എഴുത്തിലാണ്. 

എല്ലാവരെയും അനുകരിക്കാറുണ്ടെങ്കിലും ഇനി അനുകരിക്കാൻ ഏറെ ആഗ്രഹം ശശി തരൂരിനെയാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണെന്നും ടിനി പറഞ്ഞു. 

related stories