Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ തൂങ്ങി പ്രണവ് മോഹൻലാലിന്റെ ഫൈറ്റ്; ചിത്രങ്ങൾ

pranav-mohanlal-irupathiyonnam-noottandu

അരങ്ങേറ്റ ചിത്രമായ ആദിയിലൂടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് പ്രണവ് മോഹൻലാൽ. ആക്‌ഷൻ രംഗങ്ങളിൽ അച്ഛനൊപ്പം നിൽക്കുന്ന പ്രകടനമാണ് പ്രണവ് മോഹൻലാൽ ആദ്യ ചിത്രത്തിൽ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷൻ ചിത്രങ്ങൾ. ട്രെയിനിൽ തൂങ്ങി കിടന്നുള്ള പ്രണവിന്റെ  ആക്‌ഷൻ സീനുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

pranav-mohanlal-irupathiyonnam-noottandu-1
pranav-mohanlal-irupathiyonnam-noottandu-3
pranav-mohanlal-irupathiyonnam-noottandu-2
pranav-mohanlal-irupathiyonnam-noottandu-4

അരുൺ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിനായി ആക്‌ഷൻ ഒരുക്കുന്നത്. വമ്പൻ ആക്‌ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു. 

pranav-mohanlal-irupathiyonnam-noottandu-5

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

pranav-mohanlal-irupathiyonnam-noottandu-6

വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ.