Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് പണ്ഡിറ്റിന്‍റെ നായികയായ പ്ലസ് ടു വിദ്യാർഥിനി മരിച്ച നിലയിൽ

murder

ടിവി സീരിയൽ നടിയായ പ്ലസ് ടു വിദ്യാർഥിനിയെ കരമന മരുതൂർക്കടവ് പാലത്തിനു സമീപം കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി– സുമ ദമ്പതികളുടെ മകളുമായ ശിൽപ (19) ആണു മരിച്ചത്. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.

ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലും ചില ടിവി സീരിയലുകളിൽ ശിൽപ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശിൽപയും കൂട്ടുകാരിയും രണ്ടു യുവാക്കൾക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടുകൊടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.