Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നു

shaji-kailas-suresh-gopi

ശക്തമായ സാമൂഹികവിമർശന ചിത്രവുമായി സുരേഷ് ഗോപി - ഷാജി ൈകലാസ് ടീം വീണ്ടുമെത്തുന്നു. ബൊനിറ്റാ ഫിലിംസിന്‍റെ ബാനറിൽ ജഗദീശ് ചന്ദ്രനും മല്ലികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുക.

എഡിജിപി രവി വർമൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക. സുകന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൂന്നു നായികമാരുണ്ട്. വിജയരാഘവൻ, സിദിഖ്, സായ് കുമാർ, രൺജിപണിക്കർ, വിജയകുമാർ, ബിജു പപ്പൻ, പി. ശ്രീ കുമാർ, സുരാജ് വെഞ്ഞാറമൂട് , അപർണ നായർ, രാജ്മോഹൻ ഉണ്ണിത്താൻ, സുനില്‍ സുഗദ, ഗൗരി നന്ദ എന്നിവരും അഭിനയിക്കുന്നു. രാജേഷ് ജയരാമിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം- സഞ്ജീവ് ശങ്കര്‍. ഈ മാസം ചിത്രീകരണം ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.