അതി മനോഹരം; എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലർ

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വേറിട്ട വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 

എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്.