തീയറ്ററുകളിൽ കയ്യടി നേടി 'ജോണി ജോണി യെസ് അപ്പാ'

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ജോണി ജോണി യെസ് അപ്പാ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. മുഴുനീള എന്റർടെയ്നറാണു ചിത്രം.അനു സിത്താരയും മംമ്താ മോഹൻദാസും ചിത്രത്തിൽ നായികമാരായി എത്തുന്നു. 

സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്.

ഷറഫുദീൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, വിജയരാഘവൻ, ഗീത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിർമാണം വൈശാഖ് രാജൻ. ഷാൻ റഹ്മാനാണു ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.