ജേക്കബിന്റെ സ്വർഗരാജ്യം ട്രെയിലർ കാണാം

തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വർഗരാജ്യം ട്രെയിലർ പുറത്തിറങ്ങി. നിവിൻ നായകനായി എത്തുന്ന ചിത്രത്തിൽ ജേക്കബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കരാണ്.

വിനീത് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദുബായിയിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. നിവിൻ പോളി, രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരിക്കും ചിത്രത്തിലെ താരങ്ങൾ. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ വിനീതിന് അടുത്ത് അറിയാവുന്ന ആളുകളുടെ കഥയാണ് സിനിമയില്‍ പ്രമേയമാകുന്നത്.

ചിത്രം ഏപ്രിലിൽ റിലീസ് ആകും. വിനീതും നിവിനും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ഹിറ്റുകളാണ്. ഓം ശാന്തി ഓശാനയിൽ വിനീതും നിവിനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഒരു വടക്കന്‍ സെല്‍ഫിയിലും കഥയെഴുതി വിനീത് അഭിനയിക്കുകയും ചെയ്തു. ഇതിന് മുൻപേ വിനീത് സംവിധാനം ചെയ്ത ചിത്രം തിരയാണ്.