മഴ നനഞ്ഞ‌് പ്രിയങ്കയുടെയും പരിനീതിയുടെയും ഡാൻസ്, ഒപ്പം കാമുകനും !

ഗോവയിലേക്കു കണ്ണു നട്ടു കാത്തിരുന്ന പ്രിയങ്ക ചോപ്രയുടെ ആരാധകർക്കു സന്തോഷം പകരുന്നതാണ് പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിനീതി ചോപ്ര പങ്കുവച്ച വിഡിയോ. പ്രിയങ്കയും പരിനീതിയും ടിപ് ടിപ് ബർസാ പാനി എന്ന പാട്ടിനു നൃത്തം വയ്ക്കുന്ന വിഡിയോയിൽ ബാൽക്കണിയിൽ നിൽക്കുന്ന പ്രിയങ്കയുടെ കാമുകനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോൺസുമുണ്ട്. അടുത്തു തന്നെ വിവാഹിതയാകുമെന്ന വാർത്തകൾ ഏതാണ്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വിഡിയോയും. 

ഞായറാഴ്ചയാണു പ്രിയങ്ക നിക്കിനും കുടുംബാംഗങ്ങളോടുമൊപ്പം ഗോവയിലെത്തിയത്. അറ്റ്ലാന്റിക്കയിലുള്ള നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്നു വാർത്ത പരന്നിരുന്നു. പ്രിയങ്കയും നിക്കും തമ്മിലുള്ള ബന്ധം സത്യമാണോയെന്നറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു ആരാധകർ. ഇരുവരും ഒന്നിച്ച് ഇന്ത്യയിലെത്തിയതോടെയാണു പ്രണയ വാർത്തകൾക്ക് ആധികാരികത ലഭിച്ചത്. മുംബൈ വിമാനത്താവളത്തിൽ കൈകോർത്തു പിടച്ചുള്ള പ്രിയങ്കയുടേയും നിക്കിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു.  

ജൂൺ 23നു ഇരുവരും പ്രിയങ്കയുടെ അമ്മയോടൊപ്പം അത്താഴം കഴിക്കാൻ മുംബൈയിലെ ഹോട്ടലില്‍ എത്തിയരുന്നു. ഇതിനുശേഷം കഴിഞ്ഞ ഞായറാഴ്ച അവധി ആഘോഷങ്ങൾക്കായി ഗോവയിൽ പ്രിയങ്ക എത്തിയതോടെ എല്ലാ കണ്ണുകളും അവിടേക്കു തിരിയുകകയായിരുന്നു. പ്രിയങ്കയോടൊപ്പം ഗോവയിലെത്തിയ ബന്ധു കൂടിയായി നടി പരനീതി ചോപ്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വിഡിയോയുടെ പിന്നാലെയാണ് ആരാധകരിപ്പോൾ.