അന്നത്തെ ചുംബനം; ആ ഗാനം; സണ്ണി ലിയോണിന്റെ ആരും പറയാത്ത കഥ

കരണ്‍ജിത്ത് കൗർ-ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണിലിയോണിലെ വെഡ്ഡിങ് മ്യുസിക് വിഡിയോ എത്തി.  'ഐ പ്രോമിസ്'  എന്ന ഗാനവുമായാണു വെഡ്ഡിങ് മ്യൂസിക് വിഡിയോ എത്തിയത്.വിവാഹ വേഷത്തിൽ അതീവ സുന്ദരിയായാണു സണ്ണി ലിയോൺ വിഡിയോയിൽ എത്തുന്നത്. ഏതൊരു സ്ത്രീയെയും പോലെ വിവാഹ ജീവിതത്തെ പറ്റിയുള്ള സണ്ണിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണു ഗാനത്തിന്റെ പ്രമേയം.

മനോഹരമായ ദൃശ്യാവിഷ്കാരമാണു മ്യൂസിക് വിഡിയോയുടെ  പ്രത്യേകത. ഡാനിയലിനോടുള്ള അഗാധ പ്രണയം സണ്ണിയുടെ കണ്ണുകളിൽ കാണാം. ആ പ്രണയത്തിനു ഡാനിയൽ നൽകുന്ന സ്നേഹ ചുംബനവും ഈ മ്യൂസിക് വെഡ്ഡിങ് വിഡിയോയെ ഹൃദയസ്പർശിയാക്കുന്നു. മികച്ച പ്രതികരണമാണു വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കം തന്നെ നിരവധി പേരാണ്  മ്യൂസിക് വിഡിയോ കണ്ടത്

 കരൺജിത്ത് കൗർ- അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ രണ്ടാംഭാഗത്തിലാണു ഗാനം വിവാഹഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. സണ്ണിലിയോണിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള വെബ് സീരീസ് ആണ് കരൺജിത്ത് കൗർ-അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ. സെപ്തംബർ 18 ന് രണ്ടാംഭാഗത്തിന്റെ പ്രക്ഷേപണം ആരംഭിക്കും. വിവാഹം, കുടുംബം പിന്നീട് സണ്ണിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുടങ്ങിയവയാകും രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തുക.