ഇന്ത്യൻ സിനിമയിൽ ഇത്രയും സെക്സി? തീപിടിപ്പിച്ച് കരിഷ്മയുടെ ഗാനം

അതീവ സെക്സി ലുക്കിൽ എത്തുകയാണ് കരിഷ്മ ശർമ. 'ഹോട്ടൽ മിലൻ' എന്ന ചിത്രത്തിലെ ഗാനത്തിലാണു കരിഷ്മ ശർ‌മ സെക്സി ലുക്കിൽ എത്തുന്നത്. ആകാംക്ഷ ശർമയാണു ഗാനം ആലപിച്ചിരിക്കുന്നത്. വരികളും സംഗീതവും അംജാദ് നദീമിന്റേതാണ്. 

കരിഷ്മയുടെ സെക്സി ലുക്ക് തന്നെയാണു ഗാനത്തിന്റെ പ്രത്യേകത. ആകാംക്ഷയുടെ ആലാപനം ഗാനത്തിനു മാറ്റുകൂട്ടുന്നു.സമ്മിശ്ര പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

ഏഴുഗാനങ്ങളാണു ചിത്രത്തിൽ ഉള്ളത്. കുനാൽ റോയ് കപൂർ കരിഷ്മ ശർമ, സെയ്ഷാൻ ഖ്വാദ്രി, ജയ്ദീപ് അഹ്‌ലാവത്ത് രാജേഷ് ശർമ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിശാൽ മിശ്രയാണു ഹോട്ടൽ മിലന്റെ സംവിധാനം.