'അശ്ലീല വിഡിയോ' എന്ന് വിലയിരുത്തൽ; ചൂടൻ രംഗങ്ങളുമായി ഹിന്ദിഗാനം

ഗ്ലാമറും ചൂടൻ രംഗങ്ങളുമായി എത്തുകയാണ്  'നാഷാ' എന്ന ഗാനം. പുതിയ ബോളിവുഡ് ചിത്രം 'ഗെയിം പൈസാ ലഡ്ഗി'യിലേതാണു ഗാനം. ദീപാൻസെ ഗാർഗെയും സെസാൽ ശർമയുമാണു ഗാനരംഗത്തിൽ എത്തുന്നത്. 

ഗാനത്തിൽ ലൈംഗീകതയ്ക്ക് അമിത പ്രാധാന്യം നൽകിയിരിക്കുന്നു എന്നാണു പൊതുവിലയിരുത്തൽ. ഈ ഗാനത്തിനു യൂട്യൂബിൽ പ്രായപരിധി നൽകണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഗാനം  'വൾഗർ പോൺ വിഡിയോ' വിഭാഗത്തിൽപ്പെടുന്നതാണെന്നാണു ചിലരുടെ കമന്റുകൾ. 

അമിത് ഗുപ്തയാണു ഗാനം ആലപിച്ചിരിക്കുന്നത്. സാജൻ അഗർവാളിന്റെ വരികൾക്കു ദേവ് സിക്ദാർ ഈണം പകർന്നിരിക്കുന്നു. സച്ചിൻ അഗർവാളാണ് 'ഗെയിം പൈസാ ലഡ്കി'യുടെ സംവിധാനം.