ഹൃദയം കവർന്നഗാനത്തിന്റെ വിഡിയോക്ക് വൻ വരവേൽപ്പ്; കണ്ടതു ലക്ഷങ്ങള്‍

വിജയ് സേതുപതി- തൃഷ എന്നിവർ പ്രധാന വേഷത്തിലെത്തിയ 96 ലെ കാതലേ കാതലേ എന്ന ഗാനത്തിന്റെ വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം എട്ടുലക്ഷത്തോളം പേരാണു ഗാനം യുട്യൂബിൽ  കണ്ടത്. ട്രന്റിങ്ങിൽ രണ്ടാമാതാണു ഗാനം ഇപ്പോൾ. 

ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്നാടിനൊപ്പം കേരളത്തിലും ഏറെ ജനപ്രീതി നേടിയിരുന്നു ഗാനം. 

തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് 96-ന്‍റെ സംഗീതസംവിധായകന്‍. ചിന്മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.