പൈതലിനു ശേഷം ഇംഗ്ലിഷ് ഭക്തി ഗാന ആൽബവുമായി ജിനൊ

ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ കുന്നുംപുറത്തിന്റെ പുതിയ ആൽബം പുറത്തിറങ്ങി. വിങ്സ് ഓഫ് പ്രെയർ ആൻഡ് പ്രെയിസ് എന്നു പേരിട്ട ആൽബത്തിലുള്ളത് ഇംഗ്ലിഷ് ഗാനങ്ങളാണ്. മികവുറ്റ മനസിനോടു ചേർന്ന വരികളും ആത്മീയാനുഭൂതിയും പ്രതീക്ഷ പകരുന്ന ഈണവും സിനിമകളിലേതിനു സമാനമായ ദൃശ്യങ്ങളുമാണ് ജിനോയുടെ ആൽബങ്ങളെ വേറിട്ടതാക്കുന്നത്. 103ാം ആൽബം പുറത്തിറങ്ങുമ്പോഴും അതിനു മാറ്റമില്ല. ഗ്രാമി അവാർഡ‍് ജേതാവായ ജെറാർഡ് ഹെയ്സ്റ്റണാണു ആൽബത്തിന്റെ മാസ്റ്ററിങ് വർക്കുകൾ പൂർത്തിയാക്കിയത്. 

ക്ലോഡിയ ഗ‌ൊയെൻ ബോറയാണ് ആൽ‌ബത്തിലെ ഗാനങ്ങൾ എഴുതിയതും ഈണമിട്ടതും. ജോർജ് പീറ്റർ, വി.ജെ.ട്രാവെൻ, ക്ലോഡിയ ഗ‌ൊയെൻ ബോറ എന്നിവരാണു പാട്ടു പാടിയത്. കിസ്മത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്കെത്തിയ ഗിത്താർ വിദഗ്ധൻ സുമേഷ് പരമേശ്വറാണ് ആൽബത്തിലേക്കു ഗിത്താർ വായിച്ചത്. ജോബിൻ കയനാട് ആണു ഗായിക. 

ഈശോ, പൈതൽ എന്നീ ആൽബങ്ങളാണു അടുത്ത വര്‍ഷങ്ങളിൽ ശ്രദ്ധ നേടിയ ജിനോ കുന്നുംപുറത്ത് സംഗീത ആൽബങ്ങൾ. ക്രിസ്തീയ ഭക്തി ഗാന ശാഖയിൽ ഈ നിർമാതാവിന്റെ വലിയ സംഭാവനകളാണുള്ളത്.