കിടിലൻ ലുക്കിൽ മുരളി ഗോപി; ഈ പാട്ടും

ചില പാട്ടുകൾ പിന്നെയും പിന്നെയും നമ്മൾ കാണുന്നത് അതിൽ അഭിനയിച്ചിരിക്കുന്ന താരങ്ങളുടെ ലുക്ക് കൊണ്ടു കൂടിയാണ്. ടിയാനിലെ ഈ പാട്ട് അത്തരത്തിലൊന്നാണ്. പാട്ടിലെ മുരളി ഗോപിയ്ക്ക് അത്രമാത്രം തലയെടുപ്പാണ്. ഗാംഭീര്യവും പാട്ടും അതുപോലെ തന്നെ. മുരളി ഗോപി തന്നെയാണ് പാട്ട് പാടിയതും. ഊർജസ്വലമായ ക്രൗര്യമേറിയ ആലാപന രീതി പാട്ടിനെ വേറിട്ടു നിർത്തുന്നു. ആൾദൈവവും പകയുടെ രാഷ്ട്രീയവുമൊക്കെ പ്രതിപാദിക്കുന്ന ചിത്രത്തിന്ഖെ അന്തരീക്ഷത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നു ഈ പാട്ട്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണു മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രത്തിലെ ഇരുവരുടെയും ലുക്കും അവിസ്മരണീയമാണ്. 

ഗോപി സുന്ദറിന്റേതാണു സംഗീതം‌. ബി.െക ഹരിനാരായണന്റേതാണു സംഗീതം. മുരളി ഗോപിയുടേതാണു കഥയും തിരക്കഥയും സംഭാഷണവും.  ജിയെൻ കൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ടിയാൻ. മുൻപ് മുരളി ഗോപി തിരക്കഥ നിർവ്വഹിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.