Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെയും കീർത്തിയുടെയും പ്രണയഗാനം: വിഡിയോ കാണാം

peela-peela-song

പ്രണയാർദ്രമായ കണ്ണുകളാണ് നടൻ സൂര്യയ്ക്ക്. കഥപറയുന്ന കണ്ണുകള്‍. പ്രിയമുള്ളവളെ അയാൾ നോക്കിനിൽക്കുമ്പോൾ, ഒപ്പം നൃത്തമാടുമ്പോൾ വർത്തമാനം പറയുമ്പോഴൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗി തോന്നുന്നതും അതുകൊണ്ടാണ്. ഈ പാട്ടും അങ്ങനെയുള്ളതാണ്. താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ഗാനം. പീലാ പീലാ എന്ന പാട്ടിൽ സൂര്യയ്ക്കൊപ്പമുള്ളത് മലയാളത്തിന്റെ കീർത്തി സുരേഷും. പഴയകാല പ്രണയിതാക്കളുടെ വേഷവിധാനങ്ങളോടെ, ആ പ്രണയ ഭാവത്തോടെ ഇരുവരും ഒന്നുചേർന്ന് ആടിപ്പാടുന്ന ഗാനം തെന്നിന്ത്യയുടെ ഇഷ്ടം നേടിക്കഴിഞ്ഞു ഇതിനോടകം. തനി നാടൻ ചിന്തകളാണ് പാട്ടിന്റെ രസകരമായ വരികളായതും. 

അനിരുദ്ധ് രവിചന്ദറാണ് പാട്ടിനു സംഗീതമൊരുക്കിയത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വിഗ്നേഷ് ശിവന്റെ വരികൾ പാടിയത് നകാഷ് അസീസും മാലിയും പിന്നെ നമ്മുെട ജാസീ ഗിഫ്റ്റും. കേബ ജെറമിയ, അനിരുദ്ധ് രവിചന്ദർ, ശശാങ്ക് വിജയ്, മണി, കമലാകര്‍ എന്നിവർ തീർത്ത ഓർക്കസ്ട്രയും ഗായകൻ കൂടിയായ അർജുൻ ചാണ്ടി ചിട്ടപ്പെടുത്തിയ ബാക്കിങ് വോക്കലുമുള്ള ഗാനമാണിത്. പിന്നണിയിൽ തമിഴിന്റെ യുവപ്രതിഭകളും സ്ക്രീനിൽ റൊമാന്റിക് ആയി സൂര്യയും ഒപ്പം കീർത്തിയുമെത്തുമ്പോൾ ഭാഷാ ഭേദമന്യേ പ്രിയം നേടുന്ന തമിഴ് പാട്ടുകളുടെ കൂട്ടത്തിലേക്കാണ് ഈ ഗാനവും.