Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്‍ലൈക്കുകൾ വിടാതെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനവും

my-story

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. കഥകൾ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടത്. ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിനെയും പിന്തുടരുന്നുവെന്നാന്ന് സൂചനകൾ വ്യക്തമാക്കുന്നത്.

ഷാൻ റഹ്മാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്ന പാട്ടിന് വരികൾ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. മധ്യവയ്സ്ക്കനായ കഥാപാത്രമായാണ് പൃഥ്വി ഇൗ ഗാനരംഗത്തിൽ എത്തുന്നത്. നായികയായ പാർവതിയും പൃഥ്വിക്കൊപ്പം പാട്ടിൽ അണിനിരക്കുന്നു. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. 

മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ക്കാരെ ഇതു വരെ യൂട്യൂബിൽ ലഭിച്ചു കഴിഞ്ഞു. ഇൗ ഗാനത്തിന് ഒന്നരലക്ഷത്തിലധികം ഡിസ്‌ലൈക്കുകൾ ലഭിച്ചപ്പോൾ അമ്പതിനായിരത്തിനടുത്ത് ലൈക്കുകൾ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാർവതി ആയിടയ്ക്ക് നടത്തിയ ചില പരാമർശങ്ങളാണ് സൈബർ–ഡിസ്‌ലൈക്ക് ആക്രമണത്തിനു കാരണമായത്. എന്നാൽ മാസങ്ങൾക്കിപ്പുറവും ഇൗ ആക്രമണത്തിനു മാറ്റമുണ്ടായിട്ടില്ലെന്നാണ് രണ്ടാം ഗാനത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.