ധർമജന് സപ്ലി, കാണുന്നവർക്ക് പൊട്ടിച്ചിരി

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരെ ഒരുപാടു ചിരിപ്പിച്ച ധർമജൻ ബോൾഗാട്ടി പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്കൽ വിഡിയോ പുറത്തിറങ്ങി. സപ്ലി എന്നു പേരിട്ടിരിക്കുന്ന വിഡിയോയിൽ കോളജ് വിദ്യാർഥിയായാണ് ധർമജനെത്തുന്നത്. റാപ് സ്റ്റൈൽ സംഗീതമുള്ള വിഡിയോ കാഴ്ചക്കാരനെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

അനീസ് ബഷീർ സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയിലെ പാട്ടു പാടിയിരിക്കുന്നത് വിഷ്ണു എസ്. പിള്ളയാണ്. ഉണ്ണി സലിം ഛായാഗ്രഹണവും ശ്രീജിത്ത് രംഗൻ എഡിറ്റിങ്ങും നിർ‌വഹിച്ചിരിക്കുന്നു. പാട്ടിന് സംഗീതം കൊടുത്തിരിക്കുന്നത് ട്രികോട്രി ബാൻഡ് ആണ്. സംഗീതത്തിന്റെ മറ്റു വിഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് തോമസ്.

എഞ്ചിനിയറിങ് കോളജിലേക്കുള്ള കടന്നു വരവും പഠനവും സപ്ലിയുമൊക്കെയാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ധർമജന്റെയും കൂട്ടുകാരുടെയും പ്രകടനം കാഴ്ചക്കാരെ ചിരിപ്പിക്കുന്നതാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ കയറിപ്പറ്റി ഇൗ ഗാനം.