Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയും മകനുമായി ശാന്തികൃഷ്ണയും ചാക്കോച്ചനും

kunchacko

കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘മേരിയുടെ തേൻ കുറുമ്പനായ ആൺകുരുന്ന്’ എന്നു തുടങ്ങുന്ന ഗാനത്തിൽ മകന്റെ വേഷത്തിൽ കുഞ്ചാക്കോ ബോബനും അമ്മയുടെ വേഷത്തിൽ ശാന്തി കൃഷ്ണയുമാണ് എത്തുന്നത്. ചിരി പടർത്താൻ ധർമജനും ഇന്നസെന്റും ഒപ്പമുണ്ട്. 

പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. രാജീവ് ആലുങ്കലിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്. ശ്രീജിത് വിജയൻ  എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കുടുംബചിത്രമാണിത്. അദിതി രവിയാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, സൗബിൻ സാഹിർ, സലിംകുമാർ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.