പഞ്ചവർണ്ണതത്തയിലെ എം.ജി ശ്രീകുമാറിന്റെ അടിപൊളി ഗാനം: വിഡിയോ

രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ സിനിമ പഞ്ചവർണ്ണതത്തയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ചിരി ചിരി’ എന്ന ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറാണ്. എം.ജയചന്ദ്രനാണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. രസകരമായ വരികളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്.

കള്ള വോട്ടും പൊട്ടിച്ചിരിയും കുറെ മൃഗങ്ങളുമൊക്കെ ചേർന്നതാണ് പാട്ടിന്റെ രംഗങ്ങൾ. എം.ജി ശ്രീകുമാർ ആലപിച്ച മലയാളി ഏറ്റെടുത്ത ചടുലതാളമുള്ള ഗാനങ്ങളുടെ പട്ടികയിലാണ് ചിരി ചിരി എന്ന ഗാനവും ഇടം പിടിക്കുക. ചിത്രത്തിൽ മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയും പാട്ടിൽ തിളങ്ങുന്നു. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.  അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. പിഷാരടിയുടെ സന്തതസഹചാരി ധര്‍മജനും പഞ്ചവര്‍ണതത്തയിൽ പ്രധാന വേഷത്തിലെത്തുന്നു. എം. ജയചന്ദ്രനു പുറമെ നാദിര്‍ഷയും ഒരു പാട്ടിന് ഇൗണം നൽകുന്നുണ്ട്.