Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹവാ ഹവാ’ പാടി നൃത്തം ചെയ്ത് പ്രിയ വാര്യർ: വിഡിയോ

priya-warrier-singing

‘മാണിക്യമലരായ’ പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പി. വാര്യർ ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം എന്നീ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാറിന്റെ വിവാഹച്ചടങ്ങിൽ‌ പാടിയ പാട്ടിന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. ‘ഹവാ ഹവാ’ എന്ന ഹിറ്റ് ബോളിവുഡ് ഗാനമാണ് വിവാഹവേദിയിൽ പാടിക്കൊണ്ടിരുന്ന പാട്ടുകാർക്കൊപ്പം പ്രിയ ഏറ്റുപാടിയത്.

പാടാൻ പ്രിയ എത്തിയതോടെ സദസ്സ് ഒന്നാകെ ഇളകി മറിഞ്ഞു. എല്ലാവർക്കുമൊപ്പം പ്രിയ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. ഒമർ ലുലു ഒരുക്കുന്ന അഡാര്‍ ലവ് ആണ് അരുണിന്‍റെ പുതിയ ചിത്രം. മണ്ണന്തലയിലുള്ള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ മഞ്ജിമ, ആനി, നിര്‍മാതാവ് സുരേഷ് എന്നിവര്‍ പങ്കെടുത്തിരുന്നു. 

മോഹൻലാൽ നായകനായി എത്തിയ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദിലീപിന്റെ സ്പീഡ്, സൈക്കിൾ, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി.