Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിറുക്കി പ്രിയ വീണ്ടും, തരംഗമായി അഡാറ് ലവ്വിലെ പുതിയ ഗാനം

adar-love-new-song

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനു പിന്നാലെ അഡാറ് ലവിലെ പുതിയ ഗാനമെത്തി. ‘മുന്നാലെ പോരാലെ’ എന്ന തമിഴ് ഗാനത്തിന്റെ ടീസറാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. അദ്യ ഗാനത്തിലെയും ടീസറിലെയും പോലെ പ്രിയ പി. വാര്യരും റോഷനും തന്നെയാണ് പുതിയ ഗാനത്തിന്റെ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.

ആദ്യ ഗാനത്തിൽ ഒരു കണ്ണിറുക്കിയാണ് പ്രിയ എത്തിയതെങ്കിൽ പുതിയ പാട്ടിൽ രണ്ടു കണ്ണുകളുമിറുക്കി പ്രേക്ഷകഹൃദയം പ്രിയ കീഴടക്കുന്നു. പ്രണയാർദ്രമായ രംഗങ്ങളും ഇമ്പമാർന്ന ഇൗണവുമുള്ള ഗാനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഷാൻ റഹ്മാൻ തന്നെയാണ് പുതിയ ഗാനത്തിനും ഇൗണം കൊടുത്തിരിക്കുന്നത്. 

യുട്യൂബിൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ‘മാണിക്യമലരായ പൂവി’ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയർന്നിരുന്നു. ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തകൾ നിറയുകയും ചെയ്തു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തരംഗമായിരുന്നു പ്രിയയും പാട്ടും. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ് സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും.