Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അടങ്ങിയിരിക്കേണ്ട പെണ്ണുങ്ങൾ അഴിഞ്ഞാടുന്നതോ പീഡനത്തിന് കാരണം ?’

aabhasam

നമ്മുടെ നാട്ടിൽ പീഡനങ്ങൾ കൂടി വരുന്നത് എന്തു കൊണ്ടാണ് ? അടങ്ങിയിരിക്കേണ്ട പെണ്ണുങ്ങൾ അഴിഞ്ഞാടുന്നതു കൊണ്ടാണോ പീഡനങ്ങൾ കൂടുന്നത് ? ഇങ്ങനെ ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ആഭാസം എന്ന ചിത്രത്തിലെ പുതിയ ഗാനം. ഉൗരാളി എന്ന പ്രശസ്ത ബാൻഡ് ഇൗണം കൊടുത്തിരിക്കുന്ന ഗാനം കേരളത്തിൽ നടന്ന സമകാലികസാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒന്നാണ്.

സാമൂഹിക വിമർശനമുൾക്കൊള്ളുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സജി സുരേന്ദ്രനാഥാണ്. ഗാനം ആലപിച്ചിരിക്കുന്നത് മാർട്ടിനാണ്. സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, അലെൻസിയർ, ശീതൾ ശ്യാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂബിത് നമ്രദത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും മറ്റു പാട്ടുകളും ശ്രദ്ധേയമായിരുന്നു. രാജീവ് രവിയുടെ നിര്‍മാണ കമ്പനിയായ കളക്റ്റീവ് ഫേസ് വണ്ണിന്റെ നേതൃത്വത്തില്‍ സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.