‘പ്രണയരംഗങ്ങൾ നിങ്ങൾ കാണുന്നതു പോലെ അത്ര എളുപ്പമല്ല’

പ്രണയരംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലെ വിധികർത്താവായ ചാക്കോച്ചൻ മത്സരാർഥികൾ നടത്തിയ പ്രകടനത്തെ വിലയിരുത്തിയപ്പോഴാണ് ഇൗ പരാമർശനം നടത്തിയത്. 

‘പ്രണയരംഗങ്ങൾ കാണാൻ നല്ലതാണ്. പ്രത്യേക ഒരു ഫീൽ ഒക്കെ കിട്ടും. പക്ഷേ എതു ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല, വിശുദ്ധനിലെ ഇൗ ഗാനം മികച്ചതാണ്. ഇതിന്റെ രംഗങ്ങൾ കുറച്ച് ഇറോട്ടിക്ക് ആണെന്നൊക്കെ തോന്നും. പക്ഷേ ചില സീനുകളിലൊക്കെ മിയയുടെ മുകളിലേക്ക് വീഴാതെ എന്നെ സംവിധായകനായ വൈശാഖ് താങ്ങി പിടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ടാണ് അതൊക്കെ ഷൂട്ട് ചെയ്തത്’ ചാക്കോച്ചൻ പറഞ്ഞു.

വിശുദ്ധൻ എന്ന ചിത്രത്തിലെ ‘ഒരു മെഴുതിരിയുടെ’ എന്ന ഗാനത്തിനൊപ്പമായിരുന്നു റോഷൻ, ആൻ സലിം എന്നീ മത്സരാർഥികളുടെ പ്രകടനം. മികച്ച നൃത്തം കാഴ്ച വച്ച ഇവരെ ലാൽജോസും സംവൃതാ സുനിലും അഭിനന്ദിച്ചു. പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് ചമ്മലായിരുന്നെന്ന് സംവൃതയും പറഞ്ഞു.