അവതാരകനെ പൊക്കിയെടുത്ത് ചാക്കോച്ചൻ, ചുവടു വച്ച് ഞെട്ടിച്ച് ലാൽജോസ്

മഴവിൽ മനോരമയിലെ നായികാ നായകൻ വേദിയിൽ ഗംഭീര പ്രകടനവുമായി കുഞ്ചാക്കോ ബോബനും ലാൽജോസും. അവതാരകർക്കൊപ്പം നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ സദസ്സിനെ കയ്യിലെടുത്തപ്പോൾ പേളിയുടെ അഭ്യർഥന മാനിച്ച് ലാൽജോസ് വേദിയിൽ ചുവടു വച്ചു.

‘മിന്നിത്തെന്നും നക്ഷത്രങ്ങൾ’ എന്ന പാട്ടിനൊപ്പമായിരുന്നു ചാക്കോച്ചന്റെ ഡാൻസ്. അവതാരകരായ ഡെയ്നിനും പേളി മാണിക്കും ഒപ്പമായിരുന്നു ചാക്കോച്ചന്റെ നൃത്തം. ഒരു റിഹേഴ്സൽ പോലുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ ചാക്കോച്ചൻ മികച്ച പ്രകടനം നടത്തി. ഡെയ്നിനെ പൊക്കിയെടുത്തുള്ള ചാക്കോച്ചന്റെ ഡാൻസ് നിറഞ്ഞ കയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്.

എപ്പിസോഡിന്റെ അവസാനം പേളി മാണി ലാൽജോസിനെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ ലാൽജോസിനോട് ഡാൻസ് ചെയ്യണമെന്ന് പേളി ആവശ്യപ്പെടുകയും ലാൽ ജോസ് ഒട്ടും മടി കൂടാതെ സമ്മതിക്കുകയും ചെയ്തു. പിന്നാലെ മറ്റു മത്സരാർഥികളും വേദിയിലേക്ക് എത്തി. അങ്ങനെ എല്ലാവരും ചേർന്നുള്ള ഗംഭീര നൃത്തം വലിയ ഹിറ്റുമായി.