Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ചാരത്തു നീ വന്നതെന്തേ', ഉണ്ണിമുകുന്ദന്റെ 'ബ്രോ' പാട്ട്

mammootty

മമ്മൂട്ടി നായകനാകുന്ന 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ ഉണ്ണി മുകുന്ദൻ പാടിയ ഗാനം എത്തി. ഗാനത്തിന്റെ മേക്കിങ് വിഡിയോ ആണ് എത്തിയത്. ഉണ്ണി മുകുന്ദൻ ഗാനം ആലപിക്കുന്നതും സിനിമയിലെ ദൃശ്യങ്ങളുമാണ് മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരികളും സംഗീതവും ശ്രീനാഥ് ശിവശങ്കരന്റെതാണ്. ബ്രോ സോങ് എന്ന പേരിലാണ് ഗാനം എത്തിയത്.

സിനിമയിലെ മുഴുവൻ ഗാനങ്ങളുടെയും ഓഡിയോ ഇന്നലെ എത്തിയിരുന്നു. വിജയ് യേശുദാസ്, റിമി ടോമി, ഹരിചരൺ, സിയ ഉൽഹക്ക്,വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, അഭിജിത്ത് കൊല്ലം, ശ്രീനാഥ് ശിവശങ്കരൻ, രഞ്ജിത് ഉണ്ണി എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്.  

ഈ സിനിമയുടെ ആത്മാവായ ഗാനത്തിനു ശബ്ദം നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു എന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു. എല്ലാ ഗാനങ്ങളും .പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണു തന്റെ പ്രതീക്ഷയെന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരനും പറഞ്ഞു

ചിത്രത്തിലെ 'ഏലമ്പടി ഏലെലോ' എന്ന ഗാനത്തിന്റെ വിഡിയോ നേരത്തെ യുട്യൂബ് ട്രന്റിങിൽ ഒന്നാമതെത്തി.  ഓണത്തിനു ചിത്രം തീയറ്ററുകളിലെത്തും.