Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യാവശ്യമായി ബ്രഡും ബിസ്കറ്റും വേണം : ഷാൻ റഹ്മാൻ

shanrahman

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവർക്ക് സഹായ ഹസ്തവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും. കൊച്ചി ഇൻഫോ പാർക്ക് എക്സ് പ്രസ് ഹൈവെയിലുള്ള ചില്ലാക്സില്‍ നിന്നാണ് ഇവർ ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിക്കുന്നത്. സഹായങ്ങൾ നൽകാൻ താത്പര്യമുള്ളവർക്ക് ഇവിടേക്കു വരാം. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് ഇവർ സാധനങ്ങൾ എത്തിക്കുന്നത്. 

ആളുകളെക്കാൾ കൂടുതലായി ബ്രഡ്, ബിസ്കറ്റ്, ശുദ്ധജലം എന്നിവയാണ് അത്യാവശ്യമായി വേണ്ടതെന്ന് ഷാൻ റഹ്മാൻ അറിയിച്ചു. ഭക്ഷണം ഉണ്ടാക്കി വിവിധ ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്. പണം നൽകാൻ ഉദ്ദേശിക്കുന്നവർക്കു പണം നൽകാം. അതുപയോഗിച്ചു ഭക്ഷണ കിറ്റുകളുണ്ടാക്കി വിതരണം ചെയ്യും. എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ വിവരങ്ങൾ ശേഖരിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കു കൈമാറുമെന്നും ഇവർ അറിയിച്ചു. 

നിരവധിപേർ ഈ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എത്തുന്നുണ്ട്. എല്ലാവരും ഇവിടേക്കു വരിക. പരമാവധി സഹായങ്ങൾ നമുക്കു ദുരിതം അനുഭവിക്കുന്നവർക്ക് നൽകാം. നല്ലതിനായി നമുക്ക് ഒരുമിച്ചു നിൽക്കാമെന്നും ഷാൻ റഹ്മാൻ പറഞ്ഞു.