മമ്മൂക്കയുടെ പിറന്നാളിന് കട്ട കലിപ്പ് പാട്ടുമായി ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിന് പാട്ടൊരുക്കി ആരാധകർ. റിലീസിനൊരുങ്ങുന്ന കുട്ടനാടൻ ബ്ലോഗിന്റെ ചുവടു പിടിച്ച് 'കട്ട കലിപ്പ് കുട്ടനാടൻ പാട്ട്' എന്ന പേരിലാണ് ഗാനം എത്തിയിരിക്കുന്നത്. ചങ്കുറപ്പുള്ള എല്ലാ മമ്മൂക്ക ഫാൻസിനും ഗാനം സമർപ്പിക്കുകയാണ് അണിയറ സംഘം. 

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമിച്ചിരിക്കുന്ന ഗാനത്തിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടൻ ബ്ലോഗിലെ സ്റ്റൈലിന്റെ ചുവടുപിടിച്ചാണ് നർത്തകർ പ്രത്യക്ഷപ്പെടുന്നത്. വെളുത്ത ജുബയിട്ട്, മുണ്ട് മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്കയുടെ ചുവടുകളും സ്റ്റൈലും യുവാക്കൾ ആഘോഷമാക്കുന്നു. 

അരുൺ കൃഷ്ണയാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരനാണ്. കുട്ടനാടൻ ബ്ലോഗിലെ മമ്മൂട്ടിയുടെ ചില രംഗങ്ങളും മ്യൂസിക വിഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്.