Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രം എത്തി; 'ബ്രോ സോങ്' ഏറ്റെടുത്ത് ആരാധകർ

mammootty

സമൂഹമാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ  'ബ്രോ സോങ്'. 'ചാരത്തു നീ വന്നതെന്തേ' എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയാണു ഗാനത്തിന്റെ പ്രത്യേകത. ഗാനം ആലപിക്കുന്നതിന്റെ വിഡിയോ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ചലച്ചിത്ര താരം ഉണ്ണി മുകുന്ദനാണു ഈ ഗാനം ആലപിച്ചിരിക്കുന്നത്. യുവാക്കളെ ആകർഷിക്കുന്ന രീതിയിലാണു ഗാനത്തിലെ വരികളും ആലാപനവും. യൂട്യൂബിൽ റിലീസ് ചെയ്തപ്പോൾ തന്നെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

'ഒരോ ക്യാമ്പസിലും തേപ്പുകിട്ടിയവൻമാർക്ക് പൊളിക്കാനുള്ള ഐറ്റം സോങ് ആണല്ലോ 'എന്നായിരുന്നു ഗാനത്തിനു പലരുടെയും കമന്റുകൾ. കുട്ടനാടൻ ബ്ലോഗിന്റെ സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരാണു വരികൾ എഴുതിയിരിക്കുന്നത്. ചിത്രം തിയറ്ററിലെത്തിയതോടെ ഗാനവും ആരാധകർ ഏറ്റെടുത്തു. 

അഞ്ചുഗാനങ്ങളാണു  ചിത്രത്തിലുള്ളത്. പത്ത് ഗായകർ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്.