Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഴയടക്കാൻ തയ്യാറായി ഇരിക്കൂ; വീണ്ടും കടുപ്പിച്ച് ഇളയരാജ

Ilaiyaraaja

അനുമതി ഇല്ലാതെ  തന്റെ പാട്ടുകൾ ഉപയോഗിക്കുന്നവരോടു പിഴയടയ്ക്കാൻ തയ്യാറായി ഇരിക്കണമെന്നു പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ. സ്റ്റേജ് ഷോകളിലും മറ്റും അനുമതിയില്ലാതെ തന്റെ പാട്ടുകൾ പാട്ടുകൾ പാടുന്നതു കുറ്റകരമാണെന്നും അങ്ങനെ ചെയ്താൽ തനിക്കു പിഴ നൽകണമെന്നും ഇളയരാജ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നൽകിയ വിഡിയോയിലൂടെയാണ് ഇളയരാജ ഇക്കാര്യങ്ങൾ അറിയിച്ചത്. 

പാട്ടിന് പിഴ നൽകേണ്ടിവരുമെന്ന് ഇളയരാജ പറയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം തന്റെ പാട്ടു പാടിയതിനു പിഴ നൽകണമെന്ന് ആവശ്യപ്പെട്ടു സുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ഇളയരാജ വിഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. 

ഇളയരാജയുടെ വാക്കുകൾ ഇങ്ങനെ: ' പ്രിയപ്പെട്ടവരെ, ഇതൊരു അറിയിപ്പാണ്. സമ്മതമില്ലാതെ എന്റെ പാട്ടുകൾ വേദിയിൽ പാടുമ്പോൾ ഈ പറയുന്ന നിയമനടപടി നേരിടാൻ തയ്യാറായി ഇരിക്കണം. സംഗീത സംവിധായകരും വിവിധ മ്യൂസിക് ബാന്റിന്റെ ഉടമസ്ഥരും സമ്മതമില്ലാതെ ഗാനം ഉപയോഗിക്കുന്നതു കുറ്റകരമായ കാര്യമാണ്. അതിനു പിഴ നൽകാൻ തയ്യാറാകണം.' 

വേദികളിൽ തന്റെ പാട്ടുകൾ പാടുന്നത് പണം സംഘാടകരിൽ നിന്നും പണം വാങ്ങിയാണല്ലോ എന്നും ഇളയരാജ ചോദിക്കുന്നു. അതുകൊണ്ടുതന്നെ അതിൽ ഒരു വിഹിതത്തിനു അവകാശി താനാണെന്നും ഇളയരാജ പറഞ്ഞു.