Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കളുടെ മനസ്സിലേക്ക് മൻവാ; ആൽബം ശ്രദ്ധേയം

manva

യുവാക്കളുടെ സംരംഭത്തിൽ ഒരുങ്ങിയ മൻവാ എന്ന മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു. നയന നായർ ആണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് മോഹനനാണു സംഗീതം. 

മ്യൂസിക് വിഡിയോകളിലൂടെ ശ്രദ്ധേയനായ സൂരജ് കുമാർ നായരാണു മൻവായുടെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മ്യൂസിക് ആൽബം ഒരുക്കിയിട്ടുണ്ട്. സുരഭി ലക്ഷ്മിയും ഉണ്ണി മുകുന്ദനും ചേർന്നാണു ഗാനം റിലീസ് ചെയ്തത്. ജിനോദ്, കരിയ്ക്കകം മോഹനൻ, അനിത പ്രശാന്ത് എന്നിവർ ചേർന്നാണു ആൽബം നിർമിച്ചിരിക്കന്നത്. 

അടുത്തിടെ പുറത്തിറങ്ങിയ ഗജം എന്ന ആൽബം ഒരുക്കിയത് മൻവായുടെ സംഗീത സംവിധായകൻ പ്രശാന്ത് ആണ്. ഛായാഗ്രഹണം അഘോഷ് വൈഷ്ണവ്. അഡാര്‍ ലൗവിലെ റോഷ്ണാ, ഗായിക നായനാ നായര്‍, തമിഴ് നടി വിന്ദുജ എന്നിവരാണു മ്യൂസക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.