Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിന്‍ കനവുകളുമായി എം. ജയചന്ദ്രൻ; അതിമനോഹരം ഈ ഗാനം

m-jayachandran

പ്രണയത്തിന്റെ കോടമഞ്ഞു മൂടുന്ന മലഞ്ചെരുവ്. അവിടെ ഏകാകിയായി ഒരാൾ. നിഗൂഢമായ ആനന്ദം നൽകി എവിടെയോ പോയ് മറഞ്ഞ പ്രണയം. അതാണ് 'പ്രണയത്തിൻ കനവുകളുമായി' പെയ്തിറങ്ങിയത്.

ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും എം. ജയചന്ദ്രൻ ആണ്. ജയചന്ദ്രനും ചിത്ര അരുണും ചേർന്നാണ് ആലാപനം. ഡോ. ലിജോ മന്നച്ചന്റെതാണു വരികൾ. 

അതിമനോഹരമായ ചിത്രീകരണമാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. വാഗമണും പരിസര പ്രദേശങ്ങളുമാണ് ഗാനരംഗങ്ങളിൽ നിറയുന്നത്. നിരവധി പേർ ഇതിനോടകം തന്നെ ഗാനം കണ്ടു. മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ഗാനത്തിനു ലഭിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീതത്തെയും ആലാപനത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. ഗാനം നല്ല ഫീൽ നൽകുന്നു എന്നാണു പലരുടെയും കമന്റുകൾ.