സൊടക് മേലെയ്ക്കൊപ്പം ടൈറ്റാനിക്കിലെ പാട്ടും; വൈറൽ വിഡിയോ

orfeo-band
SHARE

തമിഴകം പൊങ്കൽ ആഘോഷിച്ചപ്പോൾ അവർക്ക് ആശംസയുമായി എത്തിയിരുന്നു കേരളത്തിലെ ഒരു സംഗീതസംഘം. ഓർഫിയോ ബാന്റ്. പൊങ്കലിനോടു അനുബന്ധിച്ചു പുറത്തിറക്കിയ ആൽബം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൂര്യ ചിത്രം 'താനേ സേർന്ത കൂട്ട'ത്തിലെ വൈറലായ ‘സൊടക്ക് മേലേ’ എന്ന ഗാനമാണ് ഇവർ വയലിനിലേക്ക് ആവിഷ്കരിച്ചിരിക്കുന്നത്. ടൈറ്റാനിക്കിലെ ഹിറ്റ് ഗാനവും ഇതിനൊപ്പം ചേർത്തുവച്ചിട്ടുണ്ട്.

'യോദ്ധാ'യിൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘പടകാളി’ എന്ന ഗാനത്തിന് വയലിൻ പതിപ്പൊരുക്കിയ സംഘം മുൻപും ‍ഞെട്ടിച്ചിരുന്നു. സോഷ്യൽ ലോകത്ത് വലിയ ആരാധക പിന്തുണയുള്ള  ബാൻഡ് ഇത്തവണ എത്തുന്നതു പുതിയ പരീക്ഷണവുമായിട്ടാണ്.

'ടൈറ്റാനിക്കി'ൽ എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായ ജാക്കും റോസും കപ്പലിൽ ചുവടു വയ്ക്കുന്ന പാർട്ടി ഗാനമാണ് ഇവർ തമിഴ് പാട്ടുമായി കൂട്ടിയോജിപ്പിച്ചത്. ഇത്തരത്തിൽ ഒരു ഐറിഷ് ഗാനം ചേർത്തുവച്ചുള്ള പരീക്ഷണം മുൻപ് ഉണ്ടായിട്ടില്ല. വേറിട്ട ഇൗ ചേരുവ നിറഞ്ഞ മനസോടെയാണ് ആസ്വാദകരും ഏറ്റെടുത്തിരിക്കുകയാണ്. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ചന്ദ്​ലു, റോബിൽ, കാരൾ, ഹൊറാൾഡ് എന്നിവരാണ് ഇത്തരമൊരു ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA