കുരുത്തക്കേടുകളുമായി വിനീതും അജുവും

വിനീത് ശ്രീനിവാസനും അജു വർഗീസും അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം നമുക്കെല്ലാം പ്രിയപ്പെട്ടതുമാണ്. എബി എന്ന സിനിമയിലുമുണ്ട് കുരുത്തക്കേടും സൗഹൃവുമായി അജുവും വിനീതും. സിനിമയിലെ ഒന്നുറങ്ങി എന്ന പാട്ടിന്റെ ദൃശ്യങ്ങൾ പ്രിയപ്പെട്ടതാകുന്നതും ഈ കോമ്പിനേഷൻ കാരണം കൂടിയാണ്. 

വിനീതും സരിതാ റാമും ചേർന്നാണു പാട്ടു പാടിയിരിക്കുന്നത്. ബിജിബാലിന്റേതാണ് ഈണം. സ്വന്തം കഥാപാത്രത്തിന് വിനീത് പാടിയതിലൂടെ അത് ഒന്നുകൂടി പ്രേക്ഷകനോടു പ്രിയപ്പെട്ടതാകുന്നു. റഫീഖ് അഹമ്മദിന്റേതാണു വരികള്‍.

പറക്കാൻ കൊതിക്കുന്ന, വിചിത്ര സ്വഭാവമുള്ള ഒരാളായാണ് വിനീത് സിനിമയിലെത്തുന്നത്. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയാണ് സിനിമ നിർമ്മിക്കുന്നത്.