ഹോട്ട് ലുക്കിൽ ലുങ്കിയുടുത്ത് ഡാൻസ് ചെയ്ത് ദീപിക

മുണ്ടുടുത്ത് ഡാൻസ് ചെയ്ത് നടി ദീപിക പദുക്കോൺ. തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സിന്റെ പ്രചരണ പരിപാടികൾക്കിടെയായിരുന്നു നടി എല്ലാവരേയും അതിശയിപ്പിച്ച് ഈ പാട്ടിനൊപ്പം ആടിപ്പാടിയത്. രൺവീർ സിങും ദീപികയുടെ നൃത്തം ആസ്വദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹോട്ട് ലുക്കിലായിരുന്ന നടി കൂളിങ് ഗ്ലാസും മുണ്ടുമുടുത്ത് ചുവടു വച്ചത് സദസിനെ ഇളക്കി മറിച്ചു. ചിത്രത്തിന്റെ നായകൻ വിൻ ഡീസലും ദീപികയ്ക്കൊപ്പം ഉണ്ടായിരുന്നു. തന്നെ ത്രില്ലടിപ്പിച്ചു ഇന്ത്യ എന്നായിരുന്നു വിൻ ഡീസലിന്റെ പ്രതികരണം. 

ഡിസ്കോ ജോക്കിയായ ന്യൂക്ലിയയുടെ സംഗീതത്തിനൊപ്പമായിരുന്നു നൃത്തം. ഇതിനു ശേഷം റെഡ് കാർപ്പെറ്റിൽ വിൻ ഡീസലിനൊപ്പം ദീപിക എത്തുകയും ചെയ്തതോടെ പരിപാടി ഗംഭീരമായി. ഷാഹിദ് കപൂർ, ഇർഫാൻ ഖാൻ, ശബാനാ ആസ്മി, കരൺ ജോഹർ, ഹുമാ ഖുറേഷി, റിച്ച ചഥാ, കൽകി തുടങ്ങിയവരും അവിടെയുണ്ടായിരുന്നു. ഡി ജെ കറുസോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രിപ്പിൾ എക്സ്.