കുഞ്ഞിരാമായണത്തിലെ പാട്ടുകൾ റിലീസ് ചെയ്തു

സഹോദരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന കുഞ്ഞിരാമായണത്തിലെ പാട്ടുകൾ റിലീസ് ചെയ്തു. ബാസിൽ ജോസഫ് സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

‘കുഞ്ഞിരാമായണം‘ നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയാണ്. ഇ ഫോർ എന്റർടൈൻമെന്റാണ് ചിത്രം പ്രദർശത്തിനെത്തിക്കുന്നത്. ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൃന്ദ അഷബും സ്നേഹ ഉണ്ണികൃഷ്ണനും നായികമാരാകുന്ന ഈ ചിത്രത്തിൽ അജു വർഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി നായർ, ഹരീഷ്, ദീപക് പറമ്പോൾ, ബിജുക്കുട്ടൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘കുഞ്ഞിരാമായണം‘ത്തിലെ ‘തുമ്പപ്പൂവേ സുന്ദരീ‘ എന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ശങ്കർ മഹാദേവനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദയ ബിജിബാൽ എന്നിവരും ഗാനമാലപിച്ചിട്ടുണ്ട്. സിനിമയിലെ സാൽസ ഗാനം പാടിയത് മസാല കോഫീ ബാൻഡ് ആണ്.