Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാലിറ്റി ഷോ നടത്താനൊരുങ്ങി മഡോണ

Madonna

പോപ്പ് താരം മഡോണ ടിവി റിയാലിറ്റി ഷോ നടത്താനൊരുങ്ങുന്നു. കിം കർദഷ്യാനിനേയും പോപ്പ് താരം കാൻയേ വെസ്റ്റിനേയും ഉൾപ്പെടുത്തി കീപ്പിംഗ് അപ്പ് വിത്ത് ദ കർദഷ്യാൻസ് എന്ന പ്രോഗ്രാം നിർമ്മിച്ച ബ്യുണിം മുറേ എന്ന പ്രൊഡക്ഷൻ കംപനി തന്നെയാണ് മഡോണയുടെ റിയാലിറ്റി ഷോയും നിർമ്മിക്കുന്നത്. പോപ്പ് ലോകത്തെ രാജ്ഞി മഡോണയെപ്പോലുള്ള വലിയ താരങ്ങൾ ഇത്തരത്തിലൊരു റിയാലിറ്റി ഷോ നടത്തുമമെന്ന് ആരും കരുതുന്നില്ല, അതുകൊണ്ട് തന്നെയാണ് തങ്ങൾ മഡോണയെ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. എന്നാൽ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വാർത്തകളോട് മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോപ്പ്‌ലോകത്തെ വനിതാസംഗീതജ്ഞരിൽ ഏറ്റവും പ്രഗത്ഭയായ മഡോണ ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തന്റെ ഗാനങ്ങളിൽ രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ ഉപയോഗിച്ച് സാമൂഹിക വിമർശനം നടത്തുന്ന മഡോണ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2000ൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റിട്ടുള്ള വനിതാ താരം എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡ്‌സിൽ കയറിയ മഡോണ ഏകദേശം 300 ദശലക്ഷം ആൽബങ്ങൾ ലോകത്താകെമാനം വിറ്റിട്ടുണ്ട്. ബിൽബോർഡ് മാസിക ലോകത്തെ ഏറ്റവും മികച്ച 100 പോപ്പ് താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ബീറ്റിൽസിനു കീഴിൽ രണ്ടാം സ്ഥാനത്തെത്തിയ ഗായികയാണ് മഡോണ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.