Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫണ്ടിങ് ലഭിക്കും, പ്രായോഗികത പ്രധാനം

? സ്റ്റാർട്ടപ് സംരംഭകർ മൂലധനം ലഭ്യമാക്കാൻ എങ്ങനെയാണ് വെഞ്ച്വർ കാപിറ്റലിസ്റ്റുകളുമായി ബന്ധപ്പെടുക. എങ്ങനെ തങ്ങളുടെ പ്രോജക്ടിനെ ഫണ്ടിങ്ങിനായി തിരഞ്ഞെടുപ്പിക്കാം.

∙ നിങ്ങളുടെ ബിസിനസ് ആശയം നന്നെങ്കിൽ, അതിനു പ്രായോഗികതയുണ്ടെങ്കിൽ തീർച്ചയായും ഫണ്ടിങ് ലഭിക്കും. അതു നടപ്പാക്കി കാണിക്കാൻ കഴിയണം. പ്രായോഗികത പ്രധാനമാണ്. എങ്ങനെ അതിൽ നിന്നു വരുമാനം ഉണ്ടാക്കാമെന്ന റവന്യു മോഡലും ഉണ്ടായിരിക്കണം. ഇടപാടുകാരെയും കിട്ടിയിട്ടുണ്ടെങ്കിൽ ഏറ്റവും നല്ലത്.

ടൈ പോലുള്ള (ദി ഇൻഡസ് ഒൻട്രപ്രനർ) പ്രഫഷനൽ സംഘടനകളിൽ ചേരണം. അവിടെ നിങ്ങളുടെ ആശയത്തെക്കുറിച്ച് അവതരണം നടത്തണം. സ്റ്റാർട്ടപ് നിക്ഷേപകർ ഇത്തരം സംഘടനകളുടെ അവതരണ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അതിലുപരി നിങ്ങൾ വിവിധ വെഞ്ച്വർ കാപിറ്റലിസ്റ്റ് കമ്പനികളുടെ (വിസി) വെബ്സൈറ്റിൽ നിന്ന് മെയിൽ ഐഡി കണ്ടെടുത്ത് ചെറിയ അവതരണം അയച്ചു കൊടുക്കുക. അവർ അതു നോക്കിയിട്ട് നിങ്ങളുമായി ബന്ധപ്പെടും.

ആരെയും വെറുതെ സഹായിക്കാൻ മാത്രമല്ല വിസി കമ്പനികൾ നിക്ഷേപം നടത്തുന്നത്. മികച്ച ആശയമാണോ, പ്രായോഗികമാണോ, നിക്ഷേപിച്ചാൽ ലാഭം കിട്ടാൻ സാധ്യതയുണ്ടോ എന്നൊക്കെ അവർ പരിഗണിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിങ്ങൾ സൃഷ്ടിക്കണമെന്നു മാത്രം. മികച്ച പ്രോജക്ടുകൾ കണ്ടെത്തി നിക്ഷേപം നടത്തേണ്ടത് അവരുടെ കൂടി ആവശ്യമാണെന്ന് ഓർക്കുക.

∙ ഉത്തരം നൽകിയത്:
ആർ. നടരാജൻ
ചീഫ് ഓപ്പറേറ്റിങ് ഓഫിസർ
ആർഎൻടി കാപിറ്റൽ